
കൊല്ലം: സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി.
തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ(18) എന്നിവരാണ് പൊലീസ് പിടിയിൽ ആയത്. തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിൽ ആയത്.
വീടിന്‍റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന് ധന്യയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് ഇരവിപുരം പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ കണ്ടെത്താൻ ആയത്.
ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ് സി.പി.ഓ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; ഒരു കോടിയോളം രൂപയുടെ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
പോത്തൻകോട് സദാചാര ആക്രമണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്, പൊലീസിന്റെ വീഴ്ചയും അന്വേഷിക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam