മോഷ്ടിച്ച മാൻ കൊമ്പുമായി യുവാക്കൾ അറസ്റ്റില്‍; പിടി വീണത് വാഹന പരിശോധനക്കിടെ

Published : Jul 29, 2024, 08:58 PM IST
മോഷ്ടിച്ച മാൻ കൊമ്പുമായി യുവാക്കൾ അറസ്റ്റില്‍; പിടി വീണത് വാഹന പരിശോധനക്കിടെ

Synopsis

അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാതന വസ്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മാൻ കൊമ്പ് യുവാക്കൾ മോഷ്ടിക്കുകയായിരുന്നു.

ആലപ്പുഴ: അമ്പലപ്പുഴയിൽ മാൻ കൊമ്പുമായി രണ്ട് യുവാക്കൾ പിടിയിൽ. മാനിന്റെ കൊമ്പോട് കൂടിയ തലയോടിയുമായാണ് യുവാക്കൾ പിടിയിലായത്. അമ്പലപ്പുഴ നീർക്കുന്നം സ്വദേശികളായ ശ്യാം, ശ്യാം ലാൽ എന്നിവരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹന പരിശോധനക്കിടെയാണ് കാറിൽ കൊണ്ട് പോകുകയായിരുന്ന മാൻ കൊമ്പുമായി ഇവരെ പിടികൂടിയത്. അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാതന വസ്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മാൻ കൊമ്പ് യുവാക്കൾ മോഷ്ടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത ശേഷം പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർക്ക് കൈമാറി. പ്രതികളെ റാന്നി റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. മാൻ കൊമ്പ് കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം