പുറമേ നോക്കിയാൽ സിഗററ്റ് പാക്കറ്റ് തന്നെ, ആർക്കും സംശയമില്ല! പക്ഷേ രണ്ടുപേരും വരുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു; എംഡിഎംഎ പിടിയിൽ

Published : Jul 16, 2025, 02:57 PM ISTUpdated : Jul 19, 2025, 03:24 PM IST
cigrate mdma

Synopsis

കഴക്കൂട്ടത്ത് ബസിറങ്ങി ബൈക്കില്‍ പേട്ടയിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും സിഗററ്റ് പാക്കറ്റിനുള്ളിൽ എം ഡി എം എ യുമായി കഴക്കൂട്ടത്തെത്തിയ യുവാക്കൾ പിടിയിൽ. പേട്ട സ്വദേശികളായ എബിന്‍ (19), അതുല്‍ (26) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളുരുവില്‍ നിന്ന് വാങ്ങിയ എം ഡി എം എയുമായി കഴക്കൂട്ടത്ത് ബസില്‍ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇവർ എം ഡി എം എ കടത്തിയത്. 20 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

ഇന്നലെ വൈകിട്ട് കഴക്കൂട്ടത്ത് ബസിറങ്ങി ബൈക്കില്‍ പേട്ടയിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. എം ഡി എം എ വില്‍പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവര്‍ ബംഗളുരുവില്‍ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്. ഇവർക്ക് ഉപയോഗിക്കാൻ എത്തിച്ചതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. കഴക്കൂട്ടം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്