Cannabis seized : കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത്, ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

Published : Mar 25, 2022, 08:52 PM IST
Cannabis seized : കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത്, ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

Synopsis

പത്ത് ലക്ഷത്തോളം (10 lakh worth) വിലവരുന്ന പന്ത്രണ്ടര കിലോ കഞ്ചാവുമായി (Cannabis) രണ്ട് യുവാക്കൾ പിടിയിലായി. വള്ളികുന്നം (Vallikkunnam) ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്

ചേർത്തല: പത്ത് ലക്ഷത്തോളം (10 lakh worth) വിലവരുന്ന പന്ത്രണ്ടര കിലോ കഞ്ചാവുമായി (Cannabis) രണ്ട് യുവാക്കൾ പിടിയിലായി. വള്ളികുന്നം (Vallikkunnam) ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയിൽ ഒറ്റപുന്നകവലയിൽ വെച്ചാണ് ഇവരെ പിടിച്ചത്. 

ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ നിർദ്ദേശത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ചേർത്തലയിൽ സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത്. എറണാകുളത്ത് നിന്നുള്ള കെഎസ് ആർ ടി സി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴടക്കി. ഒറീസ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. 

തുച്ഛമായ തുകയ്ക്കു കഞ്ചാവുവാങ്ങി കച്ചവടക്കാർക്ക് കിലോക്ക് 25000-40000 വരെ വിലക്കാണ് ഇവർ വിറ്റിരുന്നത്. എറണാകുളത്തെത്തി ചേർത്തല ആലപ്പുഴ ഭാഗങ്ങളിൽ വിതരണത്തിനു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. ഇവർക്കു പിന്നിൽ വൻകിടക്കാരായ സംഘങ്ങളുണ്ടെന്ന സൂചനകളെ തുടർന്ന് പോലീസ് ഇവരുടെ ബന്ധങ്ങളും ഫോൺ വിളികളും പരിശോധിച്ച് അന്വേഷണം തുടങ്ങി.

ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് ബന്ധുക്കൾ; ആലപ്പുഴ മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ പരാതി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും വീണ്ടും ഗുരുതര പിഴവെന്ന് പരാതി. ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. നാസറിന്റെ മരുമകൾ സിയാനയെ കഴിഞ്ഞ 21 നാണ് പ്രസവസംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ സിയാനയെ ലേബർമുറിയിലേക്ക് മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു. പുലർച്ചെ സിയാനക്ക് മരുന്ന് കൊടുത്തതിന് ശേഷം അബോധാവസ്ഥയിലായി. തുടർന്നാണ് മരുന്ന് മാറി നൽകിയ വിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.

മറ്റൊരു സ്ത്രീയെയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നു. ഇവർക്ക് നൽകേണ്ട മരുന്ന് ആളുമാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം. മരുന്നുമാറി നൽകിയവിവരം ആദ്യം ആശുപത്രി അധികൃതർ മറച്ച് വെച്ചെങ്കിലും പിന്നീട് ഇക്കാര്യം പറഞ്ഞെന്ന് ബന്ധുക്കൾ വിശദീകരിച്ചു. ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കക്ക് വകയില്ലെന്നും അധികൃതർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ഉച്ചയോടെയാണ് സിയാനയുടെ നിലയിൽ മാറ്റംവന്നത്.

നേരത്തെയും ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും ഗുരുതരപിഴവുകൾ സംഭവിച്ചിട്ടുണ്ട്. കൊവിഡ് അത്യാസന്ന വിഭാഗത്തിൽ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകിയതും ചികിത്സയിൽ കഴിയുന്ന ആൾ മരിച്ചതായ തെറ്റായവിവരം ബന്ധുക്കൾക്ക് നൽകിയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു. കൂടാതെ മരിച്ചയാളുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയും ഉയർന്നിരുന്നു. ജീവനക്കാരിൽ നിന്നും പിഴവുണ്ടായത് സംബന്ധിച്ച് വകുപ്പ്തല അന്വക്ഷണം നടത്തി പുതിയ സൂപ്രണ്ട് ചുമതല ഏൽപ്പിച്ചെങ്കിലും ജീവനക്കാരിൽ നിന്നുള്ള പിഴവുകൾ തുടർന്നുപോരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും
തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്