നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിൽ അതിക്രമിച്ചു കയറി, ജനറേറ്റർ തകർത്ത് ഉപകരണങ്ങൾ കടത്തി, വിൽക്കും മുമ്പ് യുവാക്കൾ പിടിയിൽ

Published : Jul 17, 2026, 11:10 PM IST
Resort theft case

Synopsis

റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്‍റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നും സ്റ്റാർട്ടർ മോട്ടോർ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

തിരുവനന്തപുരം: നെല്ലിക്കുന്ന് സ്വകാര്യ റിസോർട്ടിലെ ജനറേറ്ററിന്‍റെ സ്‌റ്റാർട്ടർ കോയിലുകളും കോപ്പർ കേബിളുകളും മോഷ്‌ടിച്ച രണ്ടംഗ സംഘത്തെ വിഴിഞ്ഞം പൊലീസ് അറസ്റ്റ‌് ചെയ്‌തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഴിഞ്ഞം മുല്ലൂർ സ്വദേശികളായ വിഷ്ണു‌(28), സുരേഷ്(40) എന്നിവരാണ് അറസ്‌റ്റിലായത്. റിസോർട്ട് ഉടമയുടെ പരാതിയിലാണ് നടപടി. ഇന്നലെ രാത്രി 11:15 ഓടെയാണ് മോഷണം നടന്നത്.

റിസോർട്ട് വളപ്പിലെ ജനറേറ്റർ റൂമിന്‍റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നും സ്റ്റാർട്ടർ മോട്ടോർ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് വിശദമായി നടത്തിയ പരിശോധനയിലാണ് മോഷണ വസ്‌തുക്കൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുന്നത്.‌ പ്രതികളെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസ്ക് വച്ച് പതുങ്ങി വിഴിഞ്ഞത്തെ റിസോ‍ർട്ടിലെത്തി, വെന്‍റിലേറ്റർ വഴി ഡോറിന്‍റെ കൊളുത്ത് നീക്കി മോഷ്ടിച്ചത് 1 ലക്ഷം വിലവരുന്ന 2 ഫോൺ; യുവാവ് അറസ്റ്റിൽ
അധ്യാപക ജോലിക്കായി 35 ലക്ഷം നൽകി, ജോലി കിട്ടാതായപ്പോൾ തിരികെ ചോദിച്ചു; കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ