
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന സ്വകാര്യ റിസോർട്ട് ജീവനക്കാരുടെ വിലകൂടിയ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോട്ടുകാൽ ഉച്ചക്കട പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫ്(24) ആണ് അറസ്‌റ്റിലായത്. സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ സഹായത്തോടെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ചൊവ്വരയിലെ സ്വകാര്യ റിസോർട്ട് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ സമീപം രാത്രി മാസ്ക് വച്ച് എത്തിയ യുവാവ് വെന്‍റിലേറ്റർ വഴി കൈ കടത്തി വാതിലിന്‍റെ കൊളുത്ത് നീക്കിയ ശേഷം അകത്ത് കടന്നു. പിന്നീട് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടു മൊബൈൽ ഫോണുകളും 700 രൂപയും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഫോണുകൾ നഗരത്തിൽ വിൽപന നടത്തിയതായി ഇയാൾ മൊഴി നൽകി. മൊബൈലുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam