
മങ്കട: ഫുട്ബോൾ മത്സരത്തിൽ ജയിച്ച ടീമിന് ക്ലബ് നൽകിയ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ടൈഫോയിഡ് പടർന്നതോടെ മങ്കടയിൽ പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി. മങ്കട ഗ്രാമപഞ്ചായത്തിലെ കൂട്ടിൽ പ്രദേശത്താണ് ടൈഫോയ്ഡ് വ്യാപനമുണ്ടായത്.
ഫുട്ബോൾ മത്സരത്തിൽ ജയിച്ച ടീമിന് ക്ലബ് നൽകിയ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധയുണ്ടായത്. ഭക്ഷണത്തോടൊപ്പം കഴിച്ച തൈരിൽ നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് നിഗമനം.
നൂറിൽ പരം ആളുകൾ ഈ വിരുന്നിൽ പങ്കടുത്തിരുന്നു. ഇവരിൽ മിക്കവർക്കും പനിയും മറ്റ് ലക്ഷണങ്ങളും വന്നതോടെ പരിശോധന നടത്തിയതോടെയാണ് ടൈഫോയിഡ് വ്യാപനം കണ്ടെത്തിയത്.
രോഗവ്യാപനമുണ്ടായ പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ മാസ്‌ക്ലോറിനേഷനും ഫീവർ സർവേയും നടത്തി. വെള്ളത്തിന്റെ സാമ്പിളെടുത്ത് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam