മദ്യവില്‍പ്പന ശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ പോലും റിസോര്‍ട്ടുകളിലേക്ക് അടക്കം മദ്യം വിതരണം ചെയ്ത്  പണം പറ്റുന്നതായിരുന്നു പ്രതിയുടെ രീതി

മാനന്തവാടി: നിരവധി മദ്യവില്‍പ്പന കേസുകളിലെ പ്രതിയും വയനാട്ടിലെ ചില്ലറവില്‍പ്പനക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കുകയും ചെയ്തിരുന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പഴഞ്ചന ഒറ്റപ്പിനാല്‍ ജോഫിന്‍ ജോസഫ് (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു. 

മദ്യവില്‍പ്പന ശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ പോലും റിസോര്‍ട്ടുകളിലേക്ക് അടക്കം മദ്യം വിതരണം ചെയ്ത് പണം പറ്റുന്നതായിരുന്നു പ്രതിയുടെ രീതി. ഇന്ന് ബിവറേജ് അവധിയായതില്‍ വില്‍പ്പനക്കായി വാങ്ങിയ മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എക്‌സൈസ് പരിശോധനക്കിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. മദ്യക്കടത്തിനായി പ്രതി ഉപയോഗിച്ചിരുന്ന വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. 

നേരത്തെയും മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് ജോഫിന്‍ ജോസഫിനെതിരെ പരാതികള്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മാനന്തവാടി എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എ. ദീപു, കെ. ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എസ്. ജെയ്‌മോന്‍, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

സ്കൂൾ ബസിൽ കുത്തേറ്റ 9ാം ക്ലാസുകാരന്‍റെ ആരോഗ്യം തൃപ്തികരം, പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം