മകളാണ് അമ്മു, ശിഷ്യയാണ് അമ്മ ജിമിലി; ക്ലീഷേ വിട്ട് കാലടിയിൽ നിന്നൊരു കഥ!

Published : Feb 23, 2024, 07:40 PM IST
മകളാണ് അമ്മു, ശിഷ്യയാണ് അമ്മ ജിമിലി; ക്ലീഷേ വിട്ട് കാലടിയിൽ നിന്നൊരു കഥ!

Synopsis

ഇവിടെ തന്റെ സ്വപ്നത്തിനൊപ്പം അമ്മയ്ക്കൊരു സ്വപ്നം നൽകി, അത് പ്രാവര്‍ത്തികമാക്കിയ മകളുടെയും കഠിനാധ്വാനിയായ അമ്മയുടെയും കാര്യമാണ് പറഞ്ഞുവരുന്നത്.

എറണാകുളം: പ്രായമൊക്കെ ആയില്ലേ.. ഒരു മൂലയ്ക്കിരിക്കരുതോ എന്ന് പറയുന്ന മക്കൾ ഉള്ള കാലമാണ്. അങ്ങനെ പറയുകുയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മക്കളുടെ, ഏറിയും കുറ‍ഞ്ഞുമുള്ള നേര്‍ചിത്രം ഓരോ ദിവസവും വാര്‍ത്തകളിലെ ക്ലീഷേ ആയി നമ്മൾ കാണാറുമുണ്ട്. എന്നാൽ ഇവിടെ ഒരു വ്യത്യസ്തതയുണ്ട്. ഇവിടെ തന്റെ സ്വപ്നത്തിനൊപ്പം അമ്മയ്ക്കൊരു സ്വപ്നം നൽകി, അത് പ്രാവര്‍ത്തികമാക്കിയ മകളുടെയും കഠിനാധ്വാനിയായ അമ്മയുടെയും കാര്യമാണ് പറഞ്ഞുവരുന്നത്.

എറണാകുളത്ത് മകളുടെ ശിക്ഷണത്തിൽ ഒരമ്മ നൃത്തവേദിയിൽ സജീവമാകുന്നതിന്റെ വാര്‍ത്തകളാണ്. കാലടി സ്വദേശി ജിമിലി ഔസേപ്പച്ചനാണ് മകൾ അമ്മു ഔസേപ്പച്ചന്റെ ശിഷ്യയായി നൃത്തവേദിയിൽ ചുവടു ഉറപ്പിക്കുന്നത്. അടുത്തിടെ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ഉത്സവാഘോഷം അമ്മയുടെയും മകളുടെയും നൃത്തതിന് വേദിയായി.

കഴിഞ്ഞ വർഷമാണ് അമ്മ മകൾക്കൊപ്പം അരങ്ങേറ്റം കുറിച്ചത്. ഏഴ് വർഷമായി മകളുടെ ശിഷ്യയാണ് ജിമില. നേരത്തെ നൃത്തം പഠിച്ചിരുന്നില്ല, മകൾ അമ്മുവിനെ നർത്തകയാക്കാനുള്ള ആഗ്രം ജിമിലയിലേക്കും വന്നു ചേരുകയായിരുന്നു. ഭരതനാട്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നു ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവുമാണ് അമ്മു നേടിയത്. 

10 വർഷമായി സദിർ അക്കാദമി ഫോർ നാട്യ ആൻഡ് രാഗ എന്ന പരിശീലന കേന്ദ്രം അങ്കമാലിയിലും കാലടിയിലും നടത്തുന്നു. മകളോടൊപ്പം വിദ്യാർത്ഥിനികൾ നൃത്തം പഠിക്കുന്നതു കണ്ടപ്പോഴാണ് ജിമിലിക്കും നൃത്തം പഠിക്കാൻ മോഹമുദിച്ചത്.മകളുടെ ശിഷ്യയായി ഇനിയും നൃത്തരംഗത്ത് തുടരണമെന്നാണ് ജിമിലയുടെ ആഗ്രഹം.

പ്ലസ് വൺ പാഠം തയ്യാറാക്കിയതിലെ പ്രചാരണം തെറ്റ്, അതൊരു പിശകാണ്, 'സാമ്പത്തിക സംവരണം' തിരുത്തുമെന് മന്ത്രി
  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ