ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത അപകടം, കാറിടിച്ച്  3 കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്

Published : Jun 27, 2023, 12:30 AM IST
ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത അപകടം, കാറിടിച്ച്  3 കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്

Synopsis

തകഴി കെ എസ് ഇ ബി ഓവർ സീയർ സിനി, കരാർ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്

ആലപ്പുഴ: തകഴിയിൽ ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത അപകടം. നിയന്ത്രണം തെറ്റിയ കാർ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ട്രാൻസ്ഫോർമറിലിടിച്ച് മൂന്ന് കെ എസ് ഇ ബി ജീവനക്കാർക്ക് പരിക്കേറ്റു. തകഴി കെ എസ് ഇ ബി ഓവർ സീയർ സിനി, കരാർ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തകഴി ജംഗ്ഷന് സമീപം ട്രാൻസ്ഫോർമറിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ റോഡിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം, രണ്ട് പേര്‍ കൊക്കയിലേക്ക് വീണു

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊക്കയിലേക്ക് വീണു എന്നതാണ്. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. അപകടം അറിഞ്ഞെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും മുകളിലെത്തിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ സ്വദേശി അല്‍ത്താഫ്, കൊടുവള്ളി സ്വദേശി നിജാസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

ബൈക്ക് റോഡില്‍ വീണെങ്കിലും യാത്രികര്‍ രണ്ടുപേരും നാല്‍പ്പത് അടിയോളം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട ടിപ്പര്‍ ലോറി ഡ്രൈവര്‍മാരാണ് ഇവരുടെ വാഹനത്തിലുണ്ടായിരുന്നു കയറും മറ്റുമായി ഇറങ്ങി പരിക്കേറ്റ് കിടന്നവരെ റോഡിലെത്തിച്ചത്. ഏറ്റവും അടുത്ത ആശുപത്രി വൈത്തിരിയായതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടുത്തെ പരിശോധനകള്‍ക്ക് ശേഷം രണ്ട് പേരെയും കോഴിക്കോടുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. വീഴ്ചയില്‍ ഇരുവരുടെയും കൈ, കാലുകളുടെ എല്ലിന് പരിക്കുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു