കോളിം​ഗ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പ്രദേശവാസികളോട് പൊലീസ്, ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ‌, പുലർച്ചെയെത്തുന്ന അ‍ജ്ഞാതൻ

Published : Jul 21, 2026, 04:43 PM IST
cctv footage

Synopsis

കോളിം​ഗ് ബെല്ലടിക്കുന്ന സ‌മയത്താണ് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. മോഷണമാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വീടുകളുടെ മുറ്റത്ത് പൂർണന​ഗ്നനായി എത്തി അജ്ഞാതൻ. പുലർച്ചെ നാല് മണിയോടെയാണ് വെഴുപ്പൂർ, ഒതയോത്ത് ഭാ​ഗത്തുള്ള വീടുകളിൽ ഒരാൾ എത്തിയത്. മുഖം മറച്ച അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശരി പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള പ്രദേശമാണ് ഒതയോത്ത്. വിവിധ വീടുകളിലെത്തിയ ഇയാൾ പൂർണന​ഗ്നനായിരുന്നു. വീടുകളുടെ പരിസരം നോക്കിയ ശേഷം കോളിം​ഗ് ബെല്ലടിക്കുന്നതാണ് ഇയാളുടെ രീതി.

അങ്ങനെ ഒരു വീട്ടിലെത്തി കോളിം​ഗ് ബെല്ലടിക്കുന്ന സ‌മയത്താണ് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. മോഷണമാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ‌ ശേഖരിച്ചിട്ടുണ്ട്. സിസിടിവിയാണ് പ്രധാന തെളിവ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്‍ഞാതർ എത്തി കോളിം​ഗ് ബെല്ലടിച്ചാൽ വാതിൽ തുറക്കരുതെന്ന കർശന നിർദേശവും പൊലീസ് പ്രദേശവാസികൾക്ക് നൽകിയിട്ടുണ്ട്. സംഭവം പ്രദേശവാസികൾക്ക് ആശങ്കയുളവാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിനോദയാത്ര പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, യുവതിക്ക് ദാരുണാന്ത്യം
വെളിയാഴ്ച ജോലിക്കെത്തി, ശനിയാഴ്ച വൈകിട്ട് ദാരുണാന്ത്യം; റാണിപുരത്ത് സിപ്പ് ലൈൻ ഓപ്പറേറ്റർ സനൂപ് മരിച്ചത് സഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി