ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Published : Jun 21, 2025, 02:19 AM IST
railway track

Synopsis

മംഗളൂരു - പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്.

കോഴിക്കോട്: വടകരയിൽ അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടത്. ഇത് ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ ആദ്യം, പത്ത് ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി ഔദ്യോഗിക ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി പൊലീസ്, പരാതിക്കാരന് ആശ്വാസം
തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ സമരം തുടങ്ങി സിപിഎം, ശാന്തികവാടം പ്രവർത്തനം അവതാളത്തിൽ; സത്യ​ഗ്രഹം തുടങ്ങി