രാത്രിയുടെ മറവില്‍ മുഖംമൂടി ധരിച്ച് അജ്ഞാതനെത്തി; വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്തു, ആളെ തിരഞ്ഞ് പൊലീസ്

Published : Jun 23, 2026, 11:57 PM IST
 Kothamangalam Car

Synopsis

വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍. മുഖംമൂടി ധരിച്ച് കാറിനടുത്തേക്ക് എത്തുന്ന അജ്ഞാതന്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വന്നപാടെ അജ്ഞാതന്‍ കയ്യില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് കാറിന്‍റെ ചില്ലിന് ഇടി തുടങ്ങി. ഇടിച്ചിടിച്ചിടിച്ച് ചില്ല് തകര്‍ത്തു.

കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.

വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍. മുഖംമൂടി ധരിച്ച് കാറിനടുത്തേക്ക് എത്തുന്ന അജ്ഞാതന്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വന്നപാടെ അജ്ഞാതന്‍ കയ്യില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് കാറിന്‍റെ ചില്ലിന് ഇടി തുടങ്ങി. ഇടിച്ചിടിച്ചിടിച്ച് ചില്ല് തകര്‍ത്തു. കോതമംഗലം സബ് സ്റ്റേഷന്‍ പടിക്ക് സമീപത്തെ താമസക്കാരന്‍ അരുണ്‍ രാജീവിന്‍റെ വീട്ടിലായിരുന്നു ഈ അതിക്രമം. കാറിന് നേരെ നടന്ന അക്രമമത്രയും സിസിടിവിയില്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം മാത്രം തെളിഞ്ഞില്ല. വീടും ചുറ്റുപാടും നന്നായറിയുന്നവരാരെങ്കിലുമാവാം ഇതെന്ന് പൊലീസ് സംശയിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടാരക്കര ടിപ്പർ അപകടം; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കൃത്യമായ പരിശോധനയില്ലാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചിയിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; ഗുണ്ടാനേതാവ് അട്ടാണി അനീഷിൻ്റെ സുഹൃത്ത് അറസ്റ്റിൽ