
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ മരിച്ച അപകടത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. കരുനാഗപ്പള്ളി സബ് ആർ.ടി.ഒയിലെ ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. എം.വി.ഐ സുധിൻ ഗോപി, എ.എം.വി.ഐ ശരത് എസ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലാണ് സസ്പെൻഷൻ.
കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ രാവിലെയായിരുന്നു അപകടം. അമ്പലപ്പുറം ഭാഗത്ത് നിന്നും മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു. നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണും തകർന്ന ഷെഡിന്റെ കല്ലുകളും ആളുകളുടെ ദേഹത്ത് വീണു. മണ്ണിനടിയിൽപ്പെട്ടവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസ് സ്റ്റോപ്പിൽ ആ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. പലരും ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam