രാത്രി വനമേഖലയിലൂടെ അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകൾ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

Published : Jan 14, 2025, 09:44 AM IST
രാത്രി വനമേഖലയിലൂടെ അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകൾ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

Synopsis

മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍  ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ അറിയിച്ചു.

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന  പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു. വന്യജീവികള്‍ നാട്ടിലിറങ്ങിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം.

 ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതകളിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു. കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍  പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വന്യജീവികളുടെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്നും വനം വകുപ്പ് ജാഗ്രതയോടെ  നിരീക്ഷണം നടത്തണമെന്നും മന്ത്രി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് യോഗത്തില്‍ ആവശ്യപ്പെട്ടു.  

മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍  ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ അറിയിച്ചു. അമരക്കുനിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.  കര്‍ണ്ണാടക- കേരള അതിര്‍ത്തിയിലെത്തിയ ബേലൂര്‍ മഘ്നയുടെ സഞ്ചാരപാത നിരീഷിക്കുന്നതിന് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ആനത്താരകളിലെ നിരീക്ഷണം,  രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. 

നോര്‍ത്ത് /സൗത്ത് ഡി എഫ് മാരുടെ കീഴിലുള്ള ആര്‍.ആര്‍.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്താനും ജില്ലയിലെ വന്യമൃഗ സംഘര്‍ഷത്തിന് പ്രത്യേക പരിഗണന നല്‍കി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  ബീറ്റ് ഫോറസ്റ്റ്   ഉദ്യോര്‍ഗിഥികളെ  അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. വനമേഖലയില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞക്കാടുകള്‍ നീക്കം ചെയ്യുന്നതിന്  അടിയന്തര ഇടപെടല്‍ നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 

വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനും  കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ അനാസ്ഥ പാടില്ല. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാണമെന്നും ടി. സിദ്ധീഖ് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Read More : ഇടുക്കിയിൽ വനത്തിൽ 4 പേർ, കൈയ്യിൽ നാടൻ തോക്ക്, ഉദ്യോഗസ്ഥന് നേരെ ചൂണ്ടി, കല്ലുകൊണ്ടും ആക്രമണം; ഒരാൾ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു