
അയ്യമ്പുഴ: പോട്ടയിൽ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ കയറിയ മൂർഖൻ പാമ്പിനെ അതിരപ്പിള്ളി റാപ്പിഡ് റെസ്പോൺസ് ടീം പിടികൂടി. വീട്ടുകാർ വർക്ക് ഏരിയ ആയി ഉപയോഗിക്കുന്ന ഷെഡ്ഡിലാണ് പാമ്പിനെ കണ്ടത്. പോട്ട വടക്കൻ ബിജുവിന്റെ വീട്ടിലെ ഷെഡ്ഡിൽ നിന്ന് ഇന്ന് രാത്രി 10.30 ഓടെയാണ് പാമ്പിനെ പിടികൂടിയത്.
വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അതിരപ്പിള്ളി ആർആർടി ടീം അംഗങ്ങളായ BFO വികാസ് മോഹനൻ, ഫോറസ്റ്റ് വാച്ചർ വിൽസൺ പള്ളശ്ശേരി, ലിൻസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗത്ത് പാമ്പ് കയറിയത് വലിയ പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ടീമിന്റെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി. പിടികൂടിയ മൂർഖനെ പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിടും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam