പുലർച്ചെ കോഴികളുടെ അസാധാരണ ശബ്ദം, കൂട് തുറന്നപ്പോൾ കണ്ടത് ഇര വിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെ!

Published : May 28, 2026, 09:47 PM IST
python

Synopsis

പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന ഭൂരിഭാഗം കോഴികളെയും തിന്നു. സ്നേക്ക് റെസ്ക്യൂ പ്രവർത്തകനായ ചാർലി വർഗീസ് എത്തി പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ആലപ്പുഴ: കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ആലപ്പുഴയിലെ തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തുണ്ടിയിൽ ജോർജുകുട്ടിയുടെ വീട്ടിലാണ് സംഭവം. പുലർച്ചെയോടെയാണ് കോഴിക്കൂട്ടിനുള്ളിൽ പാമ്പിനെ കണ്ടത്. കോഴികളുടെ അസാധാരണ ശബ്ദം കേട്ട് വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന ഭൂരിഭാഗം കോഴികളെയും തിന്നു. ഗ്രാമപഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂ പ്രവർത്തകനായ ചാർലി വർഗീസ് എത്തി പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

രണ്ട് ദിവസം മുൻപ് ആലപ്പുഴയിലെ താമരക്കുളത്ത് താറാവുകൂട്ടിൽ കയറിയ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. താമരക്കുളം സ്വദേശിയായ വേണുവിന്‍റെ വീട്ടിലെ താറാവുകൂട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ താറാവുകളെ തുറന്നുവിട്ട് തീറ്റ കൊടുക്കുമ്പോൾ കൂട്ടിനുള്ളിൽ അനക്കവും ചീറ്റലും കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്റിയറെ വിവരമറിയിച്ചു. ചുനക്കരയിൽ നിന്നെത്തിയ സർപ്പ വോളന്റിയർ ഹരിലാൽ ആണ് പാമ്പിനെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍, സംഭവം കൊടുവള്ളിയിൽ
യുവതി സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെത്തി, കഴുത്തിന് പിടിച്ച് തള്ളി, കമ്പിവടി വീശി; 28 കാരനെ പൊക്കി കരമന പൊലീസ്