അമ്മയ്ക്കെതിരേ ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യംചെയ്ത യുവാവിന് ക്രൂരമർദനം;ശരീരമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞു, സ്റ്റാപ്ലർ പിൻ അടിച്ചു; പ്രതി പിടിയിൽ

Published : Oct 20, 2026, 07:44 AM IST
instagram comment attack trivandrum

Synopsis

പുളിയറക്കോണം സ്വദേശിയായ യുവാവിന്‍റെ അമ്മയ്ക്കെതിരെയാണ് ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീലം എഴുതിയത്. ഇത് ചോദ്യം ചെയ്ത യുവാവിനെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തെന്നും പരാതിയിലുണ്ട്.

തിരുവനന്തപുരം: അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്‍റ് ഇട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞ് ഗുരുതരപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണക്കാട് അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് (22) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുളിയറക്കോണം സ്വദേശിയായ യുവാവിന്‍റെ അമ്മയ്ക്കെതിരെയാണ് ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീലം എഴുതിയത്. ഇത് ചോദ്യം ചെയ്ത യുവാവിനെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തെന്നും പരാതിയിലുണ്ട്. കൃത്യത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഫോർട്ട് സി.ഐ ആർ.എസ് ശ്രീകാന്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. എസ്.ഐ ജഗ്മോഹൻ കൃഷ്ണമോഹൻ, എസ്.സി.പി.ഒ റഷീദ്, അജീഷ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ ജീർണിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു, കൊല്ലപ്പെട്ടത് നിസാർ
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധന , ആളൂരിൽ എംഡിഎംഎ വേട്ട; യുവാവ് പിടിയിൽ