ദുരിതത്തിൽ രക്ഷപ്പെട്ടവരുടെ നന്ദിയായി സമ്മാനം, സ്വീകരിച്ച് വി മുരളീധരൻ, പിന്നാലെ മറ്റൊരു തൊഴിലാളിക്ക് നൽകി

Published : Oct 01, 2023, 04:22 PM IST
ദുരിതത്തിൽ രക്ഷപ്പെട്ടവരുടെ നന്ദിയായി സമ്മാനം, സ്വീകരിച്ച് വി മുരളീധരൻ, പിന്നാലെ മറ്റൊരു തൊഴിലാളിക്ക് നൽകി

Synopsis

ഇറാൻ ജയിലില്‍ നിന്ന്  മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി സംഘത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.

തിരുവനന്തപുരം:  ഇറാൻ ജയിലില്‍ നിന്ന്  മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി സംഘത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിൽ  മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇറാന്‍ ജയിലില്‍ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യ സഹമന്ത്രിക്ക് നന്ദി സൂചകമായി മത്സ്യത്തൊഴിലാളികള്‍ വാച്ച് സമ്മാനിച്ചു. 

സ്നേഹോപഹാരം സ്വീകരിച്ച മന്ത്രി, വാച്ച് ഇടവകാംഗമായ മറ്റൊരു തൊഴിലാളിക്ക് നല്‍കി.   യു.എ.ഇ.യിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അഞ്ചുതെങ്ങ് സ്വദേശികളെ  സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  വി മുരളീധരന്‍ നേരിട്ടിടപെട്ട് ആണ് ഇവരുടെ മോചനം സാധ്യമാക്കിയത്. 

ഇറാനിലെ അനുഭവങ്ങളും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും രക്ഷപെട്ടവര്‍ മന്ത്രിയോട് വിവരിച്ചു.    തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഏറെനേരം ചിലവഴിച്ച് ആണ് മുരളീധരന്‍ മടങ്ങിയത്. മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് സമയോചിത ഇടപെടല്‍ നടത്തിയതിന് പള്ളി വികാരി ഫാദർ ജസ്റ്റിൻ ജൂഡിന്‍ വിദേശകാര്യസഹമന്ത്രിക്ക് നന്ദി പറഞ്ഞു.

Also read;  രണ്ടാം വന്ദേ ഭാരത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല, പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നു: കെ മുരളീധരന്‍

സ്വച്ഛതാ ഹി സേവ : കോവളം ബീച്ചിൽ  ശുചീകരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'സ്വച്ഛതാ ഹി സേവ 2023' ന്റെ ഭാഗമായി  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമെഷൻ ബ്യൂറോയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും  ഇന്ത്യൻ കോസ്റ്റ് ​ഗാർഡുമായി സഹകരിച്ച്  തിരുവനന്തപുരം കോവളം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നടൻ വിവേക് ​ഗോപൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻ‍ഡർ, കമാൻഡന്റ് ശ്രീകുമാർ ശുചിത്വ പ്രതി‍‍‍ജ്ഞ ചൊല്ലി കൊടുത്തു. പി ഐ ബി കേരള - ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി,  സി ബി സി തിരുവനന്തപുരം ‍‍ജോയിന്റ് ‍ഡയറക്ടർ ശ്രീമതി പാർവ്വതി.വി, പി ഐ ബി  ജോയിന്റ് ഡയറക്ടർ ശ്രീമതി. ധന്യാ സനൽ.കെ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍
കറന്‍റ് ബില്ല് കുടിശ്ശിക 30 കോടിയോളം രൂപ; എച്ച്എംടി കളമശ്ശേരി യൂണിറ്റിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി, ഉത്പാദനം നിലച്ചു