Asianet News MalayalamAsianet News Malayalam

രണ്ടാം വന്ദേ ഭാരത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല, പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നു: കെ മുരളീധരന്‍

രണ്ടാം വന്ദേ ഭാരത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല.പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ.മുരളീധരന്‍

 

 

k muraleedharan against v muraleedharan on Vandebharath trail run
Author
First Published Sep 26, 2023, 12:13 PM IST

തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടനയാത്ര ബിജെപി കയ്യടക്കിയെന്ന ആരോപണത്തെച്ചൊല്ലി കെ മുരളീധരനും വി മുരളീധരനും തമ്മിലുള്ള വാക് പോര് തുടരുന്നു. താൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. വി മുരളീധരൻ ഒരു പഞ്ചായത്ത് ഇലക്ഷൻ എങ്കിലും ജയിച്ചാൽ സമ സ്താപരാധം പറയാം. തറ രാഷ്ട്രീയം കളിച്ചാൽ അതിനെ വിമർശിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്. രണ്ടാം വന്ദേ ഭാരത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല. ഒന്നാം വന്ദേ ഭാരതത്തിൻറെ  ലാഭം കണ്ടാണ് രണ്ടാമത്തേത്. പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

വന്ദേഭാരതിന്റെ ഉദ്ഘാടനം ബിജെപി പരിപാടിയാക്കി മാറ്റിയെന്ന കെ മുരളീധരന്‍റെ  വിമർശനത്തിന് മറുപടിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. ക്ഷണം കിട്ടിയവരാണ് വന്ദേ ഭാരതിൽ യാത്ര ചെയ്തത്. ദിവസം മുഴുവൻ ബിജെപിക്കാരെ കാണേണ്ടി വന്നതിന്‍റെ  അസ്വസ്ഥതയാവും കെ മുരളീധരനുണ്ടായത്. സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റിപറയുന്നയാളാണ് കെ മുരളീധരനെന്നും മന്ത്രി പറഞ്ഞു. ഇതിനാണ് കെ മുരളീധരന്‍ പ്രതികരണവുമായി വീണ്ടും രംഗത്ത് വന്നത്.

'കോൺഗ്രസുകാരോട് വന്ദേഭാരതില്‍ വരേണ്ട എന്നാര് പറഞ്ഞു ?കെ.മുരളീധരന് ബിജെപിക്കാരെ കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത'

 'ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി, വന്ദേഭാരതിൽ ബിജെപിയുടെ തരംതാണ രാഷ്ട്രീയ കളി': കെ. മുരളീധരൻ

Follow Us:
Download App:
  • android
  • ios