
പാലക്കാട്: വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ (6) എന്നിവരെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 12 കാരിയായ മകൾ നിഖ മരിച്ചത്.
ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആറുവയസുകാരി നിവേദ ചികിത്സയിൽ കഴിയുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam