
ആലപ്പുഴ: ടിപ്പറും പിക്അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരപരിക്ക്. നൂറനാട് പണയിൽ ഉന്മേഷ് ഭവനത്തിൽ ആദർശ് ലാൽ (30), എരുമക്കുഴി അനന്തഭവനത്തിൽ ശ്രീജിത്ത് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ന് നൂറനാട് പത്താംമൈൽ - പന്തളം റോഡിലെ കുടശ്ശനാട് കല്ലിനാൽ ജംഗ്ഷനുസമീപത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്അപ്പ് വാൻ തവിടുപൊടിയായി. നൂറനാട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വാഹനത്തിന്‍റെ അമിത വേഗതയാകാം അപകടത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തൽ. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam