Vandanmedu Murder : പിറന്നാള്‍ ദിനത്തില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

Web Desk   | Asianet News
Published : Feb 19, 2022, 09:44 PM IST
Vandanmedu Murder : പിറന്നാള്‍ ദിനത്തില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

Synopsis

 വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തി കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മിയെന്ന് തെളിഞ്ഞു. 

നെടുങ്കണ്ടം: വണ്ടന്‍മേട്  സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം. വണ്ടന്‍മേട് (Vandanmedu) പുതുവലില്‍ രഞ്ജിത്തി(38) കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ  അന്വേഷണമാണ് കൊലപാതകം തെളിഞ്ഞത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ഈ മാസം ആറിനാണ് വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് (38) വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വണ്ടന്‍മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ് എഎസ്‌ഐ മഹേഷ് സിപിഒമാരായ ജോണ്‍, വി.കെ അനീഷ് വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷ്മിയേയും മദ്യപിച്ചെത്തുന്ന. രഞ്ജിത് അസഭ്യം പറയുകയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.  

കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു.  അമിതമായി മദ്യപിച്ച് എത്തിയ  രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ  കൈയ്യില്‍ പിടിച്ച്  വലിച്ച് ഇവള്‍ ഇല്ലെങ്കില്‍ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറയുകയും ഉണ്ടായി. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളികയും പിന്നിലെ കല്‍ഭിത്തിയില്‍ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്തു. 

പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയില്‍ നിരവധിതവണ കാപ്പിവടികൊണ്ട്  അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ വര്‍ഷം മരിച്ച രഞ്ജിത്ത് അയല്‍വാസിയെ കയറി പിടിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും റിമാന്റില്‍ പോവുകയും ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം