പാടത്ത് മഡ് റൈഡിന് മുന്നിൽ നിന്ന് എംഎൽഎ, കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് ആവേശം

Published : Jun 08, 2025, 09:19 PM IST
mud race

Synopsis

ചളി നിറഞ്ഞ പാടത്തിലൂടെ ജീപ്പില്‍ കുതിച്ചു പാഞ്ഞാണ് എംഎല്‍എയും പരിപാടിയില്‍ പങ്കാളിയായത്.

കോഴിക്കോട്: അന്താരാഷ്ട്ര വാട്ടര്‍ കയാക്കിംഗ് മത്സരത്തിന് മുന്നോടിയായി വണ്ടപ്പൂട്ട് മത്സരം. കൊടിയത്തൂരുകാര്‍ സാക്ഷ്യം വഹിച്ചത് ആവേശപ്പോരിന്. ചെറുവാടി പടിക്കം പാടത്തെ ചെളിയില്‍ വാഹനങ്ങളുടെ ഇരമ്പത്തോടൊപ്പം ആ നാടിന്റെ ആഹ്ലാദവും കാണാനായി. കോടഞ്ചേരിയില്‍ നടക്കുന്ന അന്താരാഷ്ട്ര വാട്ടര്‍ കയാക്കിംഗ് മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരമാണ് ജനങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവമായത്.

ജീപ്പും ഓഫ് റോഡ് വാഹനങ്ങളും ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നായി 30ലേറെ വാഹനങ്ങളാണ് വണ്ടിപ്പൂട്ട് മത്സരത്തില്‍ പങ്കെടുത്തത്. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും മഡ് റൈഡില്‍ പങ്കാളിയായതോടെ ആവേശം ഇരട്ടിച്ചു. ചളി നിറഞ്ഞ പാടത്തിലൂടെ ജീപ്പില്‍ കുതിച്ചു പാഞ്ഞാണ് എംഎല്‍എയും പരിപാടിയില്‍ പങ്കാളിയായത്.

ജൂലൈ 24,25,26,27 തിയ്യതികളില്‍ കോടഞ്ചേരി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപുഴയിലുമായാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് നടക്കുന്നത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബിന്റെ സഹകരണത്തോടെയാണ് വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുന്നെതന്ന് അഡ്വഞ്ചര്‍ ക്ലബ് ഭാരവാഹികള്‍ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ