ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎൽസിസിഎസ്) പുതിയ ചെയർമാനായി എസ് ഷാജുവിനെ തെരഞ്ഞെടുത്തു. മുൻ ചെയർമാൻ പാലേരി രമേശന്റെ നിര്യാണത്തെ തുടർന്നാണ് നിയമനം. മാനേജിങ് ഡയറക്ടറുടെ ചുമതല കെ പ്രവീൺ കുമാറിന് നൽകി.

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി -യുഎൽസിസിഎസ് പുതിയ ചെയർമാനായി എസ് ഷാജുവിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു എസ് ഷാജു. മുൻ ചെയർമാൻ പാലേരി രമേശന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരെഞ്ഞെടുത്തത്.

മാനേജിങ് ഡയറക്ടറുടെ ചുമതല ചീഫ് ജനറൽ മാനേജർ കെ പ്രവീൺ കുമാറിന് നൽകി. യു‌എൽസിസി‌എസിന്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായക സംഭാവനകളും ഡയറക്ടർ ബോർഡ് യോഗം അനുസ്മരിച്ചു. 1997-ൽ യു‌എൽസിസി‌എസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു പിന്നീട് സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ നിർവ്വഹിച്ചു. തുടർന്ന് 2009 മുതൽ 17 വർഷക്കാലം സെക്രട്ടറിയും എംഡിയുമായി പ്രവർത്തിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാലപരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്.