വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്

Published : Sep 02, 2022, 11:38 AM IST
വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്

Synopsis

പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് അത്ഭുതകരമായായിരുന്നു അടുത്തിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 

പത്തനംതിട്ട: വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷ്. ഇത്തരത്തില്‍ ആദ്യ പാമ്പുപിടുത്തം  പത്തനംതിട്ട കോന്നിയിലാണ് വാവ സുരേഷ് നടത്തിയത്.  മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്.  സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചാണ് രാജവെമ്പാലയെ പിടിച്ചത്.  വനംവകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വാവ പുതിയ രീതിയിലേക്ക് മാറിയത്.

പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് അത്ഭുതകരമായായിരുന്നു അടുത്തിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് നിയമങ്ങള്‍ പാലിച്ച് പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് രംഗത്ത് എത്തിയത്. 

കഴിഞ്ഞ ദിവസമാണ്  മണ്ണീറയില്‍ ജനവാസ മേഖലയില്‍ പാമ്പിനെ കണ്ടത്.  വിവരം വാവ സുരേഷിനെയും കോന്നിയിലെ വനംവകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നാട്ടുകാര്‍ അറിയിച്ചു. ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആദ്യം സ്ഥലത്തെത്തി. 

എന്നാല്‍ വനംവകുപ്പിന്‍റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി സുരേഷ് കാത്തുനിന്നു. തൊട്ടുപുറകെ വനപാലകരും വന്നു. സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേര്‍ന്നാണ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പാമ്പിനെ പിടിച്ചത്. 

മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് 'കാറിലെത്തി' രാജവെമ്പാല,വാവ സുരേഷിനും 'പിടികൊടുത്തില്ല'; ഒടുക്കം സംഭവിച്ചത്

'വീണ്ടും ഷോ തുടങ്ങി, പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം'- വാവ സുരേഷിന് വിമർശനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം
സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു