കോട്ടയം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വൈക്കം ഉദയനാപുരം റോഡിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

കാറിലുണ്ടായിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശികളായ ഗിരിയും ബന്ധുവും കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈക്കം ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു. ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.