15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയതിന്റെ പ്രതികാരം; 54 കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

Published : Feb 27, 2025, 05:40 AM IST
15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയതിന്റെ പ്രതികാരം; 54 കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

Synopsis

മദ്യ ലഹരിയിൽ ഉണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ സംഭവത്തിൽ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം സുധീഷ് മരിച്ചത്. 

15 വര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്. സുധീഷിന്റെ മുതുകില്‍ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു.

Read also: പട്ടാപ്പകൽ സ്കൂട്ടറിൽ പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്