എംസി റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വപ്ന മേൽപ്പാലത്തിന്‍റെ പൈലിംഗ് ജോലികൾ ഇന്ന് തുടങ്ങും, വെഞ്ഞാറമൂട് ഗതാഗത നിയന്ത്രണം

Published : Sep 11, 2025, 11:45 AM IST
venjaramoodu flyover construction

Synopsis

വെഞ്ഞാറമൂട്‌ മേൽപ്പാല നിർമാണത്തിന്‍റെ പൈലിംഗ് ജോലികൾ വ്യാഴാഴ്ച ആരംഭിക്കും. ഗതാഗത നിയന്ത്രണവും നാളെ മുതൽ നിലവിൽ വരും. ആദ്യ 15 ദിവസത്തേക്ക് കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ മേൽപ്പാല നിർമാണത്തിന്‍റെ പൈലിംഗ് ജോലികൾ വ്യാഴാഴ്ച ആരംഭിക്കും. പൈലിംഗ് യന്ത്രം ബുധനാഴ്ച രാത്രിയോടെ വെഞ്ഞാറമൂട്ടിൽ എത്തി. ലീലാരവി ആശുപത്രിക്ക്‌ സമീപത്താണ് പ്രവൃത്തി ആരംഭിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം വ്യാഴാഴ്ചമുതൽ നടപ്പാക്കും. ​ ഗതാഗത ക്രമീകരണം: ആദ്യ 15 ദിവസം കൊട്ടാരക്കരയില്‍നിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അമ്പലമുക്കിൽനിന്ന് തിരിഞ്ഞ് ഔട്ടര്‍റിങ്‌ റോഡ്‌ വഴി പിരപ്പൻകോട് എത്തി പോകണം.

തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി വാഹനങ്ങൾ എംസി റോഡ് വഴി വെഞ്ഞാറമൂട്ടിലെത്തി ഇടത്തേക്ക് തിരിഞ്ഞ് നാഗരുകുഴി വഴി ഔട്ടർറിങ്‌ റോഡിൽ പ്രവേശിച്ച് പിരപ്പൻകോട് വഴി പോകണം. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ എംസി റോഡിൽ തൈക്കാട് നിന്ന് തിരിഞ്ഞ് സമന്വയ നഗറിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പാറയ്ക്കൽ - പാകിസ്ഥാൻമുക്ക് വഴി വെഞ്ഞാറമൂട് എംസി റോഡിലെത്തി പോകണം.

പോത്തൻകോട് ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ വേളാവൂര്‍ തിരിഞ്ഞ് വൈദ്യൻകാവ്- പാകിസ്ഥാന്‍ മുക്കിലെത്തി പോകണം. പോത്തൻകോട്ടുനിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് സമന്വയ നഗർ വഴിതന്നെ പാകിസ്ഥാൻ മുക്കിലെത്തി പോകാം. നെടുമങ്ങാട്– ആറ്റിങ്ങല്‍ റോഡിൽ നിയന്ത്രണമില്ല.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ