'ഡിസൈനൊന്ന് മാറ്റണം', ചെറുപുഴയിൽ സ്റ്റിക്കർ കടയിലേക്ക് എത്തിയത് അണലി, സീലിംഗിൽ നിന്ന് വലിച്ചിറക്കി അനീഷ്

Published : Jun 12, 2026, 03:31 PM IST
Viper

Synopsis

പാമ്പ് കടയുടെ സീലിങ്ങിനിടയിലേക്ക് കയറിയതിനാൽ പിടികൂടൽ ദുഷ്കരമായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരും ചേർന്ന് അണലിപ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്

ചെറുപുഴ: ചെറുപുഴ ടൗണിലെ മിന്ന സ്റ്റിക്കർ കട്ടിംഗ് കടയ്ക്കുള്ളിൽ ഉഗ്രവിഷമുള്ള അണലിപ്പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ജീവനക്കാർ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിരാൻപാറയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അനീഷിന്റെ നേതൃത്വത്തിൽ സഹായി റഷീദും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പാമ്പ് കടയുടെ സീലിങ്ങിനിടയിലേക്ക് കയറിയതിനാൽ പിടികൂടൽ ദുഷ്കരമായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരും ചേർന്ന് അണലിപ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പായതിനാൽ ഏറെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിടികൂടിയ പാമ്പിനെ പിന്നീട് വനമേഖലയിൽ വിട്ടയച്ചു. സംഭവമറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാംvenomous

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉറങ്ങിക്കിടന്ന 16 കാരിയെ പീഡിപ്പിച്ചു, കാസർകോട് 25 കാരിക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്
സിപിഎം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടീസ്, ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് നേതാക്കൾ