വിജു സുരേഷ് സീരിയൽ കില്ലറോ? മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ലിഫ്റ്റ് ചോദിച്ച് യാത്ര, കൊല്ലത്തെ കൊലപാതത്തിലെ അന്വേഷണമെത്തുന്നത് മറ്റ് കൊലക്കേസുകളിലേക്ക് ?

Published : Jun 04, 2026, 11:33 AM IST
viju suresh

Synopsis

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി വിജു സുരേഷ് ഒരു സീരിയൽ കില്ലറാണോ എന്ന് പോലീസിന് സംശയം.  

കൊല്ലം : കൊല്ലം നഗരത്തിൽ കമ്മീഷ്ണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി സീരിയൽ കില്ലറാണോ എന്ന സംശയത്തിൽ പൊലീസ്. വാൽപ്പാറയിൽ വെച്ച് പിടിയിലായ തമിഴ്നാട് സ്വദേശിയായ വിജു സുരേഷ് സ്ഥിരം കുറ്റവാളിയാണെന്നും തമിഴ്നാട്ടിൽ നോട്ടപ്പുള്ളിയാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അലഞ്ഞു നടന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതാണ് ഇയാളുടെ രീതി. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തവരെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്. 

മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ഇത് പലപ്പോഴും പല കേസുകളുടെയും അന്വേഷണം ഇയാളിലേക്ക് എത്താത്തതിന് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ചരക്കു വാഹനങ്ങൾ, ബൈക്കുകൾ എന്നിവയിൽ ലിഫ്റ്റ് ചോദിച്ചാണ് യാത്ര ചെയ്യുക. കല്ലുവാതുക്കലിലെ വയോധികന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടാ എന്ന് പരിശോധിക്കും.

കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാരിപ്പള്ളി തൊളിക്കോട് സ്വദേശി രവീന്ദ്രൻ (65) എന്ന വയോധികനെ രക്തം വാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതിനെത്തുടർന്ന്, പോലീസ് ഈ സംഭവം കൊലപാതകമായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഈ കൊലപാതകത്തിന് പിന്നിലും വിജു സുരേഷ് ആണോ എന്നാണ് സംശയിക്കുന്നത്.  വ്യക്തത തേടി കൊല്ലം സിറ്റി പൊലീസ് അന്വേഷണം നടത്തുകയാണ്.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രോഗികളെ വലച്ച് റോഡിലെ തർക്കം, ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി, റോഡിൽ ബസ് തടഞ്ഞിട്ടു
നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽ കൊടും ക്രൂരത, ഭാര്യയെ കഴുത്തറുത്ത് കൊന്നു, മൂത്ത മകളെ ഫോണിൽ വിളിച്ച് ഇനി വരില്ലെന്ന് പിതാവ്; അനാഥരായി 4 കുഞ്ഞുങ്ങൾ