വെറും 1000 രൂപക്ക് വേണ്ടി ചെയ്ത 'അബദ്ധം', ജോലിയും മാനവും പോയി, ഏഴ് വർഷം തടവും 35000 രൂപ പിഴയും

Published : Jan 27, 2026, 07:47 PM IST
Hussain

Synopsis

27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു.

ആലപ്പുഴ: സ്ഥലത്തിന്റെ പോക്കുവരവ് ചെയ്തുനൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ വെൺമണി വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റിന് ഏഴ് വർഷം കഠിനതടവും 35,000 രൂപ പിഴയും. കൊട്ടാരക്കര സ്വദേശി എ കെ സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ വി രജനീഷ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷയെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2013-ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കൈപ്പുഴ സ്വദേശി വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. ആലപ്പുഴ വിജിലൻസ് മുൻ ഡിവൈഎസ്‌പി അശോക് കുമാർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ കെ ശ്രീകാന്ത് ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവിനെ എയർപോർട്ടിലെത്തിക്കാൻ വന്ന കാർ തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; കൈക്കുഞ്ഞ് അടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു
വിജയകരമായ ഓട്ടം തുടര്‍ന്ന് മെട്രോ ബസ്, സര്‍വീസ് നീട്ടി, കടവന്ത്ര-പനമ്പള്ളി നഗര്‍ സര്‍ക്കുലര്‍ ബസ് കല്ലുപാലം വരെ