പക‌ൽ വില്ലേജ് ഓഫീസിൽ, രാത്രി ചായക്കൂട്ടുകൾക്കൊപ്പം; ഈ വില്ലേജ് ഓഫിസർ വളരെ 'സ്പെഷ്യലാണ്'

Published : Jan 30, 2019, 03:51 PM IST
പക‌ൽ വില്ലേജ് ഓഫീസിൽ, രാത്രി ചായക്കൂട്ടുകൾക്കൊപ്പം; ഈ വില്ലേജ് ഓഫിസർ വളരെ 'സ്പെഷ്യലാണ്'

Synopsis

പ്രകൃതി നേരിടുന്ന ചൂഷണവും യന്ത്രവൽകൃതമായ മനുഷ്യ ജീവിതവുമൊക്കെയാണ് രാധാകൃഷ്ണന്‍റെ മിക്ക ചിത്രങ്ങളുടെയും  പ്രമേയം. ചോക്ക് കഷ്ണങ്ങളിൽ സൂചി ഉപയോഗിച്ച് കൊച്ചു ശിൽപങ്ങൾ  നിർമ്മിക്കുന്നതും രാധാകൃഷ്ണന്‍റെ വിനോദമാണ്. 

തൃശൂർ: റവന്യൂ വകുപ്പിലെ തിരക്കേറിയ ജോലിക്കിടയിലും ചിത്ര രചനയ്ക്ക് സമയം കണ്ടെത്തുകയാണ് ഇഞ്ചമുടി സ്പെഷ്യൽ വില്ലജ് ഓഫീസറായ കെബി രാധാകൃഷ്ണൻ. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ചിത്രരചനയെ നെഞ്ചോട് ചേർക്കുന്ന രാധാകൃഷ്ണൻ ജോലി കഴിഞ്ഞെത്തുന്ന രാത്രി സമയങ്ങളിലാണ് ഇഷ്ടവിനോദത്തിലേർപ്പെടുന്നത്. 

പ്രകൃതി നേരിടുന്ന ചൂഷണവും യന്ത്രവൽകൃതമായ മനുഷ്യ ജീവിതവുമൊക്കെയാണ് രാധാകൃഷ്ണന്‍റെ മിക്ക ചിത്രങ്ങളുടെയും  പ്രമേയം. ചോക്ക് കഷ്ണങ്ങളിൽ സൂചി ഉപയോഗിച്ച് കൊച്ചു ശിൽപങ്ങൾ  നിർമ്മിക്കുന്നതും രാധാകൃഷ്ണന്‍റെ വിനോദമാണ്. അതിസൂക്ഷ്മമായ കരവിരുതോടെ ചോക്കിൽ മെനഞ്ഞെടുത്ത നിരവധി ചിത്രങ്ങൾ രാധാകൃഷ്ണനെന്ന കലാകാരന്‍റെ കലാ വൈഭവം അടിവരയിടുന്നതാണ്. കൊച്ചി ബിനാലെയിൽ അവതരിപ്പിക്കാൻ ഒരു മികച്ച കലാസൃഷ്ടി ഒരുക്കാനുള്ള തയ്യറെടുപ്പിലാണ് ഇദ്ദേഹമിപ്പോൾ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
മുഖംമൂടി ധരിച്ചെത്തി, ഭാര്യയുടെ മുന്നിലിട്ട് കല്ലമ്പലത്ത് ഗൃഹനാഥന്‍റെ 2 കാലിലും തുരുതുരാ വെട്ടി; ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ