
ചെങ്ങന്നൂര്‍: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ടി.ഒ അറിയിച്ചു.
ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ വ്യാപക പരാതികള്‍ ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, യാത്രയ്ക്ക് വിസമ്മതിക്കല്‍, ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, അമിത യാത്രക്കൂലി ഈടാക്കുക, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തുക എന്നിങ്ങനെയുള്ള പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. ആലപ്പുഴ ആര്‍ ടി ഒ യുടെ നിര്‍ദ്ദേശാനുസരണം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് കൂടാതെ മഫ്തിയിലും വാഹനപരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam