കുളിക്കടവിൽ കൂട്ടയടി, പൊലീസെത്തിയപ്പോൾ ആര്‍ക്കും പരാതിയില്ല, 'സ്ത്രീകൾ കുളിക്കുന്ന കടവിൽ നിന്ന് മാറാൻ യുവാക്കൾ തയ്യാറായില്ല" എന്ന് നാട്ടുകാര്‍

Published : Feb 16, 2026, 08:15 PM IST
Conflict scene near Chaliyekkara river involving locals and youths; Punalur Kollam

Synopsis

കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയിൽ സ്ത്രീകൾ കുളിക്കുന്ന കടവിൽ വെച്ച് യുവാക്കളും നാട്ടുകാരും തമ്മിൽ കൂട്ടയടിയുണ്ടായി. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചത്.  

പുനലൂർ: കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയിൽ ആറ്റിൽ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും കൂട്ടയടിയും. സ്ത്രീകൾ കുളിക്കുന്ന കടവിൽ യുവാക്കൾ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

ചാലിയേക്കര തോടിന്റെ കടവിൽ പ്രദേശവാസികളായ സ്ത്രീകൾ കുളിക്കാനെത്തിയപ്പോൾ പുറത്തുനിന്നെത്തിയ യുവാക്കൾ അവിടെ തമ്പടിക്കുകയായിരുന്നു. സ്ത്രീകൾ എത്തിയിട്ടും അവിടെനിന്നും മാറാൻ യുവാക്കൾ തയ്യാറായില്ലെന്ന് മാത്രമല്ല, ഇവരെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യാൻ കൂടുതൽ നാട്ടുകാർ എത്തിയതോടെ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. പുറത്തുനിന്നെത്തിയ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഘർഷം നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മറ്റൊരു കയര്‍ കെട്ടി കൂടടക്കം കൊണ്ടുപോയി, അതും നൂറിലധികം തേനീച്ച കൂട്, മോഷണത്തിൽ പൊറുതിമുട്ടി കോഴിക്കോട് മലയോര മേഖല
വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ദാരുണാന്ത്യം; അപകടം സമീപത്തെ വയറില്‍ നിന്ന് ഷോക്കേറ്റ്