നാട്ടുകാര്‍ പണയംവച്ച സ്വര്‍ണം കൂട്ടുകാരിക്ക് എടുത്ത് നൽകി, തിരികെ ചോദിച്ചപ്പോൾ കൊടുത്തില്ല, ധനകാര്യ സ്ഥാപന ജീവനക്കാരി ജീവനൊടുക്കിയതിൽ അറസ്റ്റ്

Published : Jul 05, 2026, 04:41 PM IST
Vizhinjam fraud case

Synopsis

വിഴിഞ്ഞത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന അഞ്ചുവിന്റെ മരണവുമായി ബന്ധപ്പെട്ട് പനങ്ങോട് സ്വദേശി സിന്ധു അറസ്റ്റിൽ. 70 പവൻ സ്വർണ്ണം തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തെ തുടർന്നാണ് അഞ്ചുവും സഹപ്രവർത്തകയും ആത്മഹത്യക്ക് ശ്രമിച്ചത്.

വിഴിഞ്ഞം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശി അഞ്ചു ചികിത്സയിലിരിക്കെ മരണപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവും സുഹൃത്തായ ഐശ്വര്യയും കഴിഞ്ഞ ജൂൺ 30-നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് അഞ്ചുവിന്റെ മരണം സംഭവിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ചുവിന്റെ സുഹൃത്ത് ഐശ്വര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും ജോലി ചെയ്തിരുന്ന സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ നിന്ന് 70 പവൻ സ്വർണ്ണമാണ് ഇരുവരും ചേർന്ന് അറസ്റ്റിലായ സിന്ധുവിന് എടുത്തു നൽകിയിരുന്നത്. നാട്ടുകാർ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണ്ണമാണ് ഇവർ സിന്ധുവിന് കൈമാറിയത്. മറ്റ് സ്ഥാപനങ്ങളിൽ ഈ സ്വർണം കുറഞ്ഞ പലിശയ്ക്ക് പണയം വെക്കുകയും, ഇതിൽ നിന്നുള്ള കമ്മീഷൻ തുക അഞ്ചുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നു എന്നുമാണ് വിവരം. സ്വർണം പണയം വെച്ച നാട്ടുകാർ അത് തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരങ്ങൾ സ്ഥാപനത്തിലെ മാനേജർ അറിയുന്നത്. സ്വർണ്ണം യഥാർത്ഥ ഉടമസ്ഥർക്ക് തിരികെ നൽകാൻ കഴിയാതെ വന്നതോടെ ജീവനക്കാരികൾ വലിയ പ്രതിസന്ധിയിലായി.

സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമസ്ഥരും സ്ഥാപന ഉടമയും മാനേജരും വിവരങ്ങൾ അറിഞ്ഞതോടെയാണ് കടുത്ത മാനസിക വിഷമത്തിലായ അഞ്ചുവും സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിൽ ഇപ്പോൾ അറസ്റ്റിലായ പനങ്ങോട് സ്വദേശി സിന്ധു ഇതിനു മുൻപും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

40 വർഷത്തിന് ശേഷം അറസ്റ്റിൽ; വഴിത്തിരിവായത് ഒരു അസുഖവും അപ്രതീക്ഷിത കൂടിക്കാഴ്ചയും, കൊലക്കേസ് പ്രതി കുരുങ്ങിയതിങ്ങനെ
ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം, അഭിമാനമായി മലയാളി വിദ്യാർത്ഥി അഭിമന്യു; അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ ചരിത്രനേട്ടം