ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം, അഭിമാനമായി മലയാളി വിദ്യാർത്ഥി അഭിമന്യു; അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ ചരിത്രനേട്ടം

Published : Jul 05, 2026, 01:18 PM IST
abhimanyu abacus

Synopsis

സിംഗപ്പൂരിൽ നടന്ന അബാക്കസ് മെന്റൽ അരിത്‌മെറ്റിക് അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ തിരുവനന്തപുരം സ്വദേശിയായ അഭിമന്യു എസ്. ടി. ചരിത്ര വിജയം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നാലാം ക്ലാസുകാരനായ അഭിമന്യു. സങ്കീർണ്ണമായ കണക്കുകൾ അതിവേഗം മനസ്സിൽ കൂട്ടി കിഴിച്ചാണ് ഈ കൊച്ചുമിടുക്കൻ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനമായത്.

തിരുവനന്തപുരം: സിംഗപ്പൂരിൽ വെച്ച് നടന്ന അബാക്കസ് മെന്റൽ അരിത്‌മെറ്റിക് അന്താരാഷ്ട്ര ഒളിമ്പ്യാഡ് 2026-ൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത തിരുവനന്തപുരം നാലാഞ്ചിറ സിഎംഎ കമ്പ്യൂട്ടർ മെന്‍റൽ അരിത്‌മെറ്റിക് സെന്‍ററിലെ വിദ്യാർത്ഥിയായ അഭിമന്യു എസ്. ടി. ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ജൂൺ 28-നായിരുന്നു ലോകശ്രദ്ധ ആകർഷിച്ച ഈ പോരാട്ടം നടന്നത്.

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ അഭിമാന നേട്ടം കൈവരിക്കുന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളോട് മത്സരിച്ചാണ് അഭിമന്യു ഒന്നാം സ്ഥാനം നേടിയത്. മലമുകൾ സെന്‍റ് ശാന്താൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിമന്യു. പഠനത്തിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ഈ കൊച്ചു മിടുക്കൻ, കുറഞ്ഞ സമയം കൊണ്ട് സങ്കീർണ്ണമായ കണക്കുകൾ മനസ്സിൽ കൂട്ടി കിഴിച്ചാണ് അന്താരാഷ്ട്ര തലത്തിൽ വിസ്മയമായത്. കരകുളം 'താരാമന്ദിരത്തിൽ' ഷിബു ബി. (ട്രാവൻകൂർ ടൈറ്റാനിയം), താര ബി. എസ്. (എഫ്.എച്ച്.സി. കരകുളം) ദമ്പതികളുടെ മകനാണ് അഭിമന്യു. രാജ്യത്തിനും കേരളത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ യൂട്യൂബറുടെ പരാക്രമം, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി പിടിയിൽ
പത്തനംതിട്ട പോക്സോ കേസില്‍ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്, പ്രണയ നൈരാശ്യത്തില്‍ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്