എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; ലഹരി ഉപയോഗം പതിവാക്കിയ ആളെന്ന് പൊലീസ്

Published : Nov 06, 2026, 07:39 PM IST
Kozhikode Doctor MDMA Case

Synopsis

എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിലായി. മൊറയൂർ സ്വദേശി കെ മുഹമ്മദ്‌ ഫാബിൻ ആണ് പിടിയിലായത്. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വൈത്തിരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൽപ്പറ്റ: എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ മുഹമ്മദ്‌ ഫാബിൻ (41) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ (എമർജൻസി ട്രോമകെയർ വിഭാഗം മേധാവി) ആണ് പിടിയിലായ മുഹമ്മദ്‌ ഫാബിൻ. വൈത്തിരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്.

ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് അറിയിച്ചു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെറുവണ്ണൂർ മേൽപ്പാലം: ഗർഡർ സ്ഥാപിക്കുന്നതിനായി നവംബർ 9 മുതൽ 12 വരെ ഗതാഗത നിരോധനം, ബദൽ മാർഗങ്ങൾ ഇവ
കോട്ടൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്