ആർക്കും അടുക്കാനായില്ല, കടന്നൽക്കൂട്ടം ദേഹമാസകലം പൊതിഞ്ഞു; ​ഗുരുതര പരിക്കേറ്റ വയോധിക ചികിത്സയിലിരിക്കെ മരിച്ചു; സംഭവം കോഴിക്കോട്ട്

Published : Oct 19, 2026, 09:14 PM IST
wasp attack death kozhikode

Synopsis

തെരുവിലെ തൂന്നൂറ കുന്നുമ്മല്‍ ചന്ദ്രി(70) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കടന്നലുകൾ ശരീരമാസകലം പൊതിഞ്ഞതിനെ തുടര്‍ന്ന് ആര്‍ക്കും ഇവര്‍ക്കടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല.

കോഴിക്കോട്: കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. വടകര മണിയൂരിലാണ് ദാരുണമായ സംഭവം. തെരുവിലെ തൂന്നൂറ കുന്നുമ്മല്‍ ചന്ദ്രി(70) ആണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടമാണ് ചന്ദ്രിയെ ആക്രമിച്ചത്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കടന്നലുകൾ ശരീരമാസകലം പൊതിഞ്ഞതിനെ തുടര്‍ന്ന് ആര്‍ക്കും ഇവര്‍ക്കടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. ശരീരത്തില്‍ വ്യാപകമായി കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. രാത്രിയോടെ റെസ്‌ക്യൂ ടീം സ്ഥലത്തെത്തി മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട് പൂര്‍ണ്ണമായും നശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെ മക്കളെ സന്ദർശിച്ച് ചെന്നിത്തല, മൂത്തമകൾക്ക് ജോലി ഉറപ്പുനൽകി
സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം; യൂട്യൂബർ അറസ്റ്റിൽ