കാട് വെട്ടിത്തെളിക്കുമ്പോൾ മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകൾ കുത്തി; അധ്യാപകന് ദാരുണാന്ത്യം

Published : May 13, 2026, 01:11 PM IST
wasp sting

Synopsis

കാസർകോട് ബളാന്തോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വിജയൻ മാസ്റ്റർ കടന്നൽ കുത്തേറ്റ് മരിച്ചു. പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സംഭവം. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ദാരുണാന്ത്യം

കാസർകോട്: കാസർകോട്ടെ ബളാന്തോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞഉ.

ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാഠങ്ങൾ മനസിന് കരുത്തേകി; പുഴയിൽ മുങ്ങിത്താഴ്ന്ന സഹോദരനെയും വല്യുപ്പയെയും രക്ഷിച്ച് 11-കാരൻ
കൊച്ചി കോർപ്പറേഷനിലും 3 നഗരസഭകളിലും 7 പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല, കൊച്ചിയിൽ ഇന്ന് ജലവിതരണം മുടങ്ങും