'ഈ അപകടം വാട്ടര്‍ അതോറിറ്റി വക'; പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് വീണു, സ്‌കൂട്ടര്‍ യാത്രികാരയ ദമ്പതികള്‍ക്ക് പരിക്ക്

Published : Jun 30, 2026, 05:27 PM IST
accident water authority

Synopsis

പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും കുഴി കൃത്യമായി മൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി

കോഴിക്കോട്: പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി എടുത്ത കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കറുത്തപറമ്പ് വേനപ്പറക്കല്‍ സ്വദേശികളായ കൊളോറാമ്മല്‍ സി.വി അബ്ദുല്‍ ഗഫൂര്‍, ഭാര്യ സലീജ ബീഗം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവര്‍ക്കും കാലിലും മുഖത്തുമാണ് പരിക്കേറ്റത്. സലീജ ബീഗത്തിന്റെ കാലില്‍ പൊട്ടലുണ്ട്.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്‌കൂളിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടമുണ്ടായത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും കുഴി കൃത്യമായി മൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും ഒട്ടനവധി വാഹനങ്ങളും നിത്യേന കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു
'ഉസ്താദ് ഹോട്ടലില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല'; പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍, അടച്ചുപൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്