ചിറയിൽ വെള്ളം കുറവ്, വലയിട്ടപ്പോൾ കോളടിച്ചു, കിട്ടിയത് ഒന്നൊന്നര മത്സ്യ ഭീമനെ, കരയ്ക്കെത്തിച്ചത് പാടുപെട്ട്

Published : Mar 16, 2024, 09:09 AM IST
ചിറയിൽ വെള്ളം കുറവ്, വലയിട്ടപ്പോൾ കോളടിച്ചു, കിട്ടിയത് ഒന്നൊന്നര മത്സ്യ ഭീമനെ, കരയ്ക്കെത്തിച്ചത് പാടുപെട്ട്

Synopsis

ചിദംബരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നും കൊണ്ടുവന്ന മത്സ്യക്കുഞ്ഞുങ്ങളെ ഈ ചിറയിൽ വളർത്തിയിരുന്നു

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽ നിന്നും 27 കിലോ തൂക്കം വരുന്ന ഭീമൻ മത്സ്യത്തെ പിടിച്ചു. കാളാഞ്ചി ഇനത്തിൽ പെട്ടതാണ് മത്സ്യം. 

വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവാണ്. ഈ സമയത്ത് നാട്ടുകാർ മീൻ പിടിക്കാറുണ്ട്. താമരക്കുളം സ്വദേശിയായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. 

തമിഴ്‌നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തുകയും ബാക്കി കറി വെയ്ക്കാൻ കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭീമൻ മത്സ്യത്തെ കിട്ടിയത്.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു