ഷജീറിനെ കളിയാക്കാനിരുന്നവരും മന്തി കഴിച്ചു; സ്‌പെയിനിന്റെ വിജയത്തില്‍ ടൗണിലാകെ മന്തി വിതരണം ചെയ്ത് ആരാധകന്‍

Published : Jul 22, 2026, 07:26 AM IST
Shajeer Manthi Distribution

Synopsis

ഫുട്ബോൾ ലോകകപ്പ് സ്പെയിൻ ജയിച്ചതോടെ പറഞ്ഞ വാക്ക് പാലിച്ച് ടൗണിലാകെ മന്തി വിതരണം ചെയ്ത് ആരാധകന്‍. വയനാട് അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ ആണ് വാക്കുപാലിച്ചത്. ഷജീറിന്റെ സല്‍ക്കാരത്തില്‍ ആയിരത്തിലധികം പേ‍ർ പങ്കെടുത്തു.

അമ്പലവയല്‍ (വയനാട്): സ്പെയിന്‍ ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ വാക്കുപാലിച്ചതാണ് നാട്ടിലെ സംസാരവിഷയം. ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്ക് മേല്‍ സ്‌പെയിന്‍ നേടിയ ആധികാരിക വിജയത്തില്‍ അമ്പലവയലുകാര്‍ക്ക് ചിക്കന്‍മന്തി വിതരണം ചെയ്താണ് വ്യാപാരിയായ ഷജീര്‍ വാക്കുപാലിച്ചത്. ആയിരത്തിലധികം പേരാണ് ഷജീറിന്റെ സല്‍ക്കാരത്തില്‍ പങ്കാളികളായത്.

സ്പെയിന്‍ കപ്പുനേടിയാല്‍ അമ്പലവയലുകാര്‍ക്ക് എന്റെ വക മന്തി. ലോകകപ്പ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പാണ് ഷജീര്‍ ഇക്കാര്യം വീഡിയോയിലൂടെ പറഞ്ഞത്. അന്ന് നല്‍കിയ വാക്കാണ് താന്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നതെന്ന് ഷജീര്‍ പറഞ്ഞു.

അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹാളിലായിരുന്നു മന്തി വിതരണം. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച മന്തി വിതരണം ഒന്നരമണിക്കൂര്‍ക്കൊണ്ട് പൂര്‍ത്തിയായി. ആവേശത്തോടെ നാട്ടുകാരെല്ലാം സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. പറഞ്ഞവാക്കില്‍നിന്ന് ഒരിഞ്ചുപിന്നോട്ടുപോകാത്ത ഷജീറിനെ നാട്ടുകാരും അഭിനന്ദിച്ചു.

ആയിരത്തിലധികം പേരാണ് ചിക്കന്‍മന്തി കഴിച്ച് മടങ്ങിയത്. ടൗണിലെ കച്ചവടക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ മുതല്‍ ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവും മന്തികഴിക്കാൻ എത്തി. അതേസമയം വാക്ക് നല്‍കിയത് തനിച്ചായിരുന്നെങ്കിലും തന്നെ സഹായിക്കാന്‍ നാടാകെ ഒപ്പം നിന്നുവെന്ന് ഷജീര്‍ പറഞ്ഞു. അമ്പലവയലിലെ ഫുട്‌ബോള്‍ കൂട്ടായ്മയായ ടൗണ്‍ടീം അമ്പലവയല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങള്‍ എല്ലാവരും ഇടംവലം നിന്നപ്പോള്‍ പരിപാടി കളറായി. ഒപ്പം വലിയ വാര്‍ത്തയും.

അതിനിടെ സ്‌പെയിനിലെ മലയാളി കൂട്ടായ്മ ഷജീറിനെ അവിടേക്ക് ക്ഷണിച്ചതായുള്ള വിവരവും സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ അഭ്യർത്ഥന നിരസിച്ചു; കുഴിവെട്ടി കാത്ത് പ്രതികാരം, പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു, ഞെട്ടിച്ച് ക്രൂരകൃത്യം
രഹസ്യ വിവരം, വർക്ക് ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍