വിവാഹ അഭ്യർത്ഥന നിരസിച്ചു; കുഴിവെട്ടി കാത്ത് പ്രതികാരം, പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു, ഞെട്ടിച്ച് ക്രൂരകൃത്യം

Published : Jul 22, 2026, 03:39 AM IST
arrest

Synopsis

പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിലുള്ള പ്രതികാരമായി അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ച നാല് പേർ അറസ്റ്റിൽ.

തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർത്ഥന നിരസിച്ചപെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മർദ്ദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള്‍ ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.

കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് അനിൽകുമാറിൻെറ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം. തികച്ചും ആസൂത്രിതമായിട്ടായിരുന്നു പ്രതികള്‍ കെണി ഒരുക്കിയത്. സുധീഷിൻെറ അമ്മൂമ്മക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള്‍ ചെയ്തു.

വീട്ടുപണിക്കാണെന്ന് പറഞ്ഞ അനിലിനെ വിളിച്ചു വരുത്തി. കൈ കാലുകള്‍ കെട്ടി അനിലിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മർദ്ദിച്ചു. അനിലിനെ കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു വരുത്തി. ഒരു പകലും രാത്രിയായി മർദ്ദിച്ചു. രാത്രിയായപ്പോള്‍ അനിലിൻെറ ഭാര്യയെയും വിളിച്ചു വരുത്താൻ ശ്രമിച്ചു. വരാതിരുന്നപ്പോള്‍ സുധീഷ് അച്ചുവിനെ വീട്ടിൽ കൊണ്ടുപോയി അമ്മയെ വിളിച്ചുവരുത്താൻ ശ്രമിച്ചു. പക്ഷെ അച്ചു വിവരം അമ്മയോട് പറഞ്ഞതോടെയാണ് പൊലിസിലേക്ക് വിവരം കൈമാറിയത്. അനിലിനെയും പൊലിസ് രക്ഷപ്പെടുത്തി. അപ്പോഴേക്കും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച സുധീഷും കൂട്ടുകാരായ ആരോമൽ ലാൽകൃഷ്ണ, അരുണ്‍ എന്നിർ രക്ഷപ്പെട്ടു. പളനിയിൽ പോയി തലമൊട്ടയടിച്ച ശേഷം ചിതയറയിലുള്ള ഒരു പാറമടയിൽ ഒളിച്ചിരുന്നു. പൊലിസ് വഞ്ഞപ്പോള്‍ പ്രതികളിൽ മൂന്നു പേർ രാവിലെ കീഴടങ്ങി. സുധീഷ് ഉച്ചക്ക് ശേഷവും കീഴടങ്ങി

ഇതിന് മുമ്പും ഒരു പ്രാവശ്യം സുധീഷിൽ നിന്നും ഭീഷണിയുണ്ടായിട്ടുണ്ടെന്ന് മർദ്ദനമേറ്റ അനിൽ കുമാർ പറയുന്നു. കിളിമാനൂർ പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം, വർക്ക് ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍
വയറ്റിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ, കീമോതെറാപ്പി ആരംഭിച്ചു