
ദില്ലി: കേന്ദ്ര സർക്കാരിൻ്റെ ഒരു ജില്ലാ ഉൽപന്നം പദ്ധതിയിൽ വയനാടൻ കാപ്പിക്ക് ദേശീയ തലത്തിൽ പ്രത്യേക പരാമർശം. ആദ്യമായാണ് കേരളത്തിൽ നിന്നൊരു ഉൽപന്നത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. കാറ്റഗറി എ അഗ്രികൾച്ചർ (Category A- Agriculture) വിഭാഗത്തിലാണ് വയനാടൻ കാപ്പി അംഗീകരിക്കപ്പെട്ടത്.
ദില്ലിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ വ്യവസായ വകുപ്പ് ഡയറക്റ്റർ വിഷ്ണുരാജ് ഐഎഎസ്, ജനറൽ മാനേജർ ബി ഗോപകുമാർ, അസിസ്റ്റന്റ് ഡയറക്റ്റർ അശ്വിൻ പി കുമാർ കെഎഎസ് എന്നിവർ ചേർന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വയനാടൻ കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ജിഐ ടാഗ്ഡ് റോബസ്റ്റ കോഫി(GI tagged Robusta Coffee)യുടെ വിപണന സാധ്യതകളിൽ വൻ പുരോഗതി നേടാൻ ഇതു സഹായിക്കും.