വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പ്രതി, ഹോട്ടൽ ജീവനക്കാരനെ താക്കോൽകൂട്ടം കൊണ്ട് ആക്രമിച്ചു, തലക്ക് എട്ട് സ്റ്റിച്ച്; യുവാവ് പിടിയിൽ

Published : Oct 26, 2026, 11:07 PM IST
Accused arrested

Synopsis

വെള്ളിയാഴ്ച രാത്രി 7.15 ഓടെ വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിലെ ഹോട്ടലിന് മുന്നിലാണ് സംഭവം. ഷാനുവിന്‍റെ ഉടമസ്ഥതയിലുള്ള കട പ്രതിയ്ക്ക് വിൽക്കാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓൺ ലൈൻ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പി സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാർ (31)ആണ് അറസ്റ്റിലായത്. കോവളം കെ.എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37)വിനെയാണ് ഇയാൾ ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിലെ ഹോട്ടലിന് മുന്നിലാണ് സംഭവം. ഷാനുവിന്‍റെ ഉടമസ്ഥതയിലുള്ള കട പ്രതിയ്ക്ക് വിൽക്കാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഫുഡ് ഓർഡർ എടുക്കാനെത്തിയപ്പോൾ പ്രതിയെത്തി അസഭ്യം വിളിക്കുകയും ബുള്ളറ്റ് ബൈക്കിന്‍റെ താക്കോൽ കൂട്ടത്തിനൊപ്പമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് നേരെ ആക്രമിച്ചുവെന്നുമാണ് പരാതി. ഒഴിഞ്ഞു മാറിയപ്പോൾ തലയുടെ പുറകിലാണ് കൊണ്ടത്. തലയ്ക്ക് മുറിവേറ്റിട്ടും വീണ്ടും ആക്രമിച്ചപ്പോൾ മൂക്കിനു സമീപത്ത് കൊണ്ട് മുറിവേറ്റുവെന്നും ഷാനു പറഞ്ഞു. തലയിൽ എട്ടും മുഖത്ത് നാലും തുന്നലുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ടിരുന്ന ശബരി എക്സ്പ്രസിൽ നിന്ന് കവർന്നത് അരലക്ഷത്തിന്റെ ഫോൺ, ബിഹാർ സ്വദേശി പിടിയിൽ
നാലുവർഷത്തിന് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ് പുനഃരാരംഭിച്ചു; വിദേശ കപ്പലിൽനിന്നും ജീവനക്കാർ വിഴിഞ്ഞത്ത് ഇറങ്ങി