
കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നൽകിയതാണെന്നും ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവർത്തിച്ചു.
നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കാനായി മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam