കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്‍റെ തടി കഷ്ണങ്ങള്‍ ആണ് പിടിച്ചെടുത്തത്.

കോഴിക്കോട്: കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്‍റെ ചെറു തടി കഷ്ണങ്ങള്‍ പിടികൂടിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയിൽ ചാക്കുകെട്ടുകളിലായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും ചന്ദന ചീളുകളുമാണ് വനംവകുപ്പ് പിടികൂടിയത്.

സ്പൈക്ക് ഇല്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓടിയ കുട്ടികളുടെ കാലിലെ തൊലി അടർന്നു, സംഭവം ഉപജില്ലാ കായിക മേളക്കിടെ

Asianet News Live | PP Divya | Naveen Babu | ഏഷ്യാനെറ്റ് ന്യൂസ് | P Sarin | Malayalam News Live