Children's Day | 'യൂണിഫോമില്‍ ലിംഗസമത്വം വേണം'; വിദ്യാഭ്യാസമന്ത്രിയോട് മിത്രയുടെ ആവശ്യം

By Web TeamFirst Published Nov 14, 2021, 1:20 PM IST
Highlights

ഈ ശിശുദിനത്തില്‍ വിദ്യാഭ്യാസ മന്ത്രിയോട് വ്യത്യസ്തമായ ഒരഭ്യര്‍ഥന നടത്തുകയാണ് അഗളി ജിവിഎച്ച്എസിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിനി മിത്രാ സാജന്‍

തിരുവനന്തപുരം: ഈ ശിശുദിനത്തില്‍ വിദ്യാഭ്യാസ മന്ത്രിയോട് വ്യത്യസ്തമായ ഒരഭ്യര്‍ഥന നടത്തുകയാണ് അഗളി ജിവിഎച്ച്എസിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിനി മിത്രാ സാജന്‍. സ്കൂള്‍ യൂണിഫോമില്‍ ലിംഗസമത്വം വേണമെന്നാണ് മിത്രയുടെ ആവശ്യം.

അഗളി സര്‍ക്കാര്‍ സ്കൂളിലെ മിത്ര വിദ്യാഭ്യാസമന്ത്രിയോട് അഭ്യര്‍ഥിക്കുന്നത് ഇതാണ്. ആണ്‍കുട്ടികളെപ്പോലെ തനിക്കും കൂട്ടുകാര്‍ക്കും സ്കൂളില്‍ പാന്‍റും ഷര്‍ട്ടും ധരിച്ചുവരാന്‍ അനുവാദം നല്‍കണം. ലിംഗ സമത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും വെവ്വേറെ യൂണിഫോമില്‍ കുട്ടികളെ വേര്‍തിരിക്കുകയാണെന്നാണ് മിത്രയുടെ പക്ഷം. പാന്‍റും ഷര്‍ട്ടും സൗകര്യപ്രദമായ വസ്ത്രമാണ്.

അട്ടപ്പാടി അഗളി സ്കൂളില്‍ മാത്രമല്ല, കേരളത്തില്‍ എല്ലാ സ്കൂളുകളിലും ഷര്‍ട്ടും പാന്‍റും ധരിച്ചെത്താന്‍ പെണ്‍കുട്ടികളെ അനുവദിക്കണം. ഇക്കാര്യങ്ങള്‍ കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ഇമെയിലും അയച്ചു.

Read more: Covid 19|വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നു; പ്രതിരോധശേഷി കുറയുന്നോ?

 

'മരണശേഷവും മറ്റുള്ളവർക്ക് പുതുജീവനേകും'; ഈ പൊലീസുകാരുടെ ഉറപ്പ്

കണ്ണൂർ: നാട് കാക്കുന്ന പൊലീസുകാർ ഇനി മരണശേഷവും മറ്റുള്ളവർക്ക് പുതുജീവനേകും. മരണാനന്തരം അവയവദാനത്തിനായി സമ്മതപത്രം നൽകി മാതൃകയാവുകയാണ് കണ്ണൂർ പിണറായി സ്റ്റേഷനിലെ ഒരുകൂട്ടം പൊലീസുകാർ. മാസങ്ങൾക്ക് മുമ്പാണ് പിണറായി സ്റ്റേഷനിൽ രമ്യ ജോലിക്കെത്തുന്നത്.

ക്രമസമാധാനപാലനത്തോടൊപ്പം മറ്റുള്ളവർക്ക് മാതൃക കൂടിയാവണം പൊലീസ് എന്നത് രമ്യക്ക് നിർബന്ധമായിരുന്നു.ജനങ്ങൾക്കായി എന്ത് ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് അവയവദാനമെന്ന ആശയം രമ്യയുടെ മനസ്സിൽ എത്തുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, സ്റ്റേഷനിലെ മറ്റുള്ള പൊലീസുകാരെ വിവരം അറിയിച്ചു. എസ്ഐയുടെ ആഗ്രഹത്തിന് എല്ലാംവരും സമ്മതം മൂളി.

അങ്ങനെ സ്റ്റേഷനിലെ 35 പേരും ചേർന്ന് അവയവദാനത്തിനായി സമ്മതപത്രം നൽകി.ഹൃദയവും വൃക്കയും ഉൾപ്പെടെ എട്ട് അവയവങ്ങൾ മരണാനന്തരം നൽകുമെന്നാണ് പൊലീസുകാരുടെ ഉറപ്പ്. പേടി കൂടാതെ നാട്ടുകാരും അവയവദാനത്തിനായി മുന്നോട്ട് വരണമെന്നാണ് പിണറായിയിലെ പൊലീസുകാർ പറയുന്നത്.

click me!