സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ടീമിന് ഉജ്ജ്വല വരവേൽപ്പ്

By Web TeamFirst Published Oct 9, 2021, 7:23 PM IST
Highlights

മൂന്ന് പതിറ്റാണ്ടിന് ശേഷം സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ജില്ലാ ടീമിന് ഉജ്ജ്വല വരവേൽപ്പ് നൽകി. 

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ജില്ലാ ടീമിന് ഉജ്ജ്വല വരവേൽപ്പ് നൽകി. കോഴിക്കോട്  റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേർന്ന ടീമിന് കോഴിക്കോട് ഡിസ്ട്രിക് ഫുട്ബോൾ അസോസിയേഷൻ്റെ  (കെഡിഎഫ്എ ) നേതൃത്വത്തിലാണ്  സ്വീകരണം നൽകിയത്. 

മുഖ്യാതിഥിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  ഒ. രാജഗോപാൽ ഹാരമണിയിച്ച് കളിക്കാരെയും കോച്ചുമാരായ വാഹിദ് സാലി , സക്കീർ ഹുസൈൻ , മാനേജർ എം.പി ഹൈദ്രോസ് എന്നിവരെ സ്വീകരിച്ചു. രമേഷ് കുമാർ (ഡെപ്യൂട്ടി കമേർസൽ മാനേജർ, റെയിൽവേ ) രജപുത്ത് (ചീഫ് ഹെൽത്ത് ഇൻസ്പക്ടർ ), സിഡബ്യുഎൻഹാരീസ് എന്നിവർക്ക് പുറമെ കെഡിഎഫ്എ സെക്രട്ടറി ഇൻ ചാർജ്ജ് പിസി കൃഷ്ണകുമാർ, വൈസ്: പ്രസിഡന്റ് മാരായ മമ്മദ് കോയ, പ്രിയേഷ് കുമാർ, സന്തോഷ് സഹദേവൻ , ട്രഷറർ അബ്ദുൾ അസ്സീസ് ആരീഫ്, ജോ. സെക്രടറി അഷ്റഫ്, അംഗങ്ങളായ ഹാരീസ് റഹമാൻ ,സാജേഷ് കുമാർ 
മോഹൻദാസ് , മോഹൻ കൂര്യൻ, സലീം സെലകടർമാരായ അബദുൾ സിദ്ധിക് , ഋഷി ദാസ് എന്നിവരും ധാരാളം ഫുട്ബോൾ പ്രേമികളും  പങ്കെടുത്തു.

34 വർഷങ്ങൾക്ക് ശേഷമാണ് കോഴിക്കോട് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. നിലവിലെ ജേതാക്കളായ ത്യശൂരിനെ ഷൂട്ടൗട്ടിലാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. 1987- 88 ലാണ് കോഴിക്കോട് അവസാനമായി ചാംപ്യൻമാരായത്. 1990-ലും 1995-ലും 1984-ലും റണ്ണറപ്പായിരുന്നു. ഇത്തവണ ആദ്യ മത്സരത്തിൽ പാലക്കാടിനോട് വാക്കോവർ കോഴിക്കോടിന് ലഭിച്ചു. 

ക്വാർട്ടറിൽ എതിരില്ലാത്ത നാല് ഗോളിന് ആതിഥേയരായ എറണാകുളത്തെ പരാജയപ്പെടുത്തി. സെമിയിൽ മലപ്പുറത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനൽ ബെർത്ത് ഉറപ്പാക്കിയത്. സന്തോഷ് ട്രോഫി താരം കെ. ജിയാദ് ഹസ്സൻ നയിച്ച ടീമാണ് വിജയിച്ചത്. ബവീൻ നാരായണൻ, മുഹമ്മദ് ഫിയാസ് ,  അബ്ദുൾ സമീഹ്, ടിപി അമൽ, അർഷാദ് സൂപ്പി, അഥർവ്. സി.വി., വി. ഷഹൂദ്, കെ. ശ്രാവൺ, നൗഫൽ, അബ്ദുൾ റഹീം, അബ്ദുൽ സാനിഫ്, ഇൻസാമുൽ ഹഖ്, മലബാറി മുസ്താക്കീം അലി ഹംസ, അനു അഫ്നാൻ ,പിടി. അക്ഷയ് , സുഹൈൽ, മുഹമ്മദ് ഷാഫി, പി. അഭിജിത്ത്, മുഹമ്മദ് സനീഷ് എന്നിവരായിടെ കോഴിക്കോടിനായി ബൂട്ടണിഞ്ഞത്. വാഹിദ് സാലി സീനിയർ ടീമിൻ്റ പരിശീലകനും മുൻ സന്തോഷ് ട്രോഫി താരം എം പി ഹൈദ്രോസ് മാനേജരും സക്കീർ സഹ പരിശീലകനുമായിരുന്നു.

click me!